പലരും നിരന്തരമായി പറയാറുള്ള ഒരു കാര്യമാണ്. വൈദുതി അമിതമായി ഉപയോഗിച്ചില്ലെങ്കിലും വൈദുതി ബില് ഉയരുന്നു എന്ന്. പലപ്പോഴും ഈ പറഞ്ഞ കാര്യം നമുക്ക് എല്ലാവര്ക്കും അനുഭവത്തിൽ വന്നിട്ടുണ്ടാകും. എങ്ങനെ ആണ് ഇതു ഉണ്ടാകുന്നത് എന്ന് പരിശോധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഗാർഹിക ആവശ്യത്തിനായിഉള്ള വൈദുതിക്ക് സർക്കാർ നമുക്ക് സബ്‌സീഡി നൽകുന്നുണ്ടെന്ന് എല്ലാവർക്കുമറിയാമല്ലോ. എന്നാൽ എങ്ങനെ തരുന്ന സബ്സീഡിക്ക് ഒരു പരുധി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം വൈദുതി ഉപയോഗം കുടുകയാണെങ്കിൽ ഈ സബ്‌സിഡി നഷ്ടപ്പെടുന്നതാണ്.
പലർക്കും ഇക്കാര്യത്തിൽ വലിയ ധാരണ ഉണ്ടാവില്ല.മറ്റുചിലർ കരുതുന്നത്. സബ്‌സിഡി തരുന്ന വൈദുതിയുടെ പരുതിയിലും മുകളിൽ ഉപയോഗം കൂടിയാൽ,പരിധിക്ക് മുകളിൽ വരുന്ന വൈദുതി സബ്‌സീഡി മാത്രമേ കട്ടാക്കുള്ളു എന്നാണ്. എന്നാൽ വാസ്തവം ഇതല്ല. നിലവിൽ ഉള്ള പരിതക്കു മുകളിൽ വൈദുതി ഉപയോഗം കുടുകയാണെങ്കിൽ നിങ്ങളുടെ സബ്‌സിഡി മുഴുവനായും നഷ്ട്ടപ്പെടുന്നതാണ്. രണ്ടു മാസം കൂടുബോൾ അഥവാ 60 ദിവസം കൂടുമ്പോൾ ആണെല്ലോ വൈദുതി ബില്ല് വരാറുള്ളത്. ഈ രണ്ടുമാസത്തേക്ക് ഉപയോഗം കണക്കിലെടുത്താണ് ആണ് സബ്‌സീഡി നൽകുന്നതും.
ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങളുടെ നിലവിൽ ഉള്ള വൈദുതിയുടെ സബ്‌സീഡി 250 യൂണിറ്റ് ആണെങ്കിൽ, രണ്ടുമാസത്തിനിടെ 250 ൽ നിന്നും ഒരു 5 യൂണിറ്റ് വൈദുതി കൂടി അമിതമായി ഉപയോഗിച്ചാൽ എല്ലാ സബ്‌സീഡിയും നഷ്ടമായി കറണ്ട് ബില്ല് ക്രമാതീതമായി കൂടുന്നതാണ്. അത് കൊണ്ട് നിങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സബ്‌സിഡി എത്രെയെന്നും എത്രത്തോളം വൈദുതി ഉപയോഗിച്ചാൽ ഇതു നഷ്ട്ടമാകാതെ നോക്കാമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.മറ്റൊരു കാരണം കൊണ്ടും ഈ സബ്‌സിഡി നഷ്ടമാകാൻ സാധ്യതയുണ്ട് വൈദുതിയുടെ റീഡിങ് എടുക്കാൻ വരുന്നത് 60 ദിവസം കഴിഞ്ഞാണെങ്കിലും ഇതു സബ്‌സിഡിയുടെ കാര്യത്തിൽ കണക്കാക്കാറില്ല.
അതുകൊണ്ടു തന്നെ നിശ്ചയിച്ചിരിക്കുന്നതിൽ കഴിഞ്ഞുള്ള ദിവസത്തെ റീഡിങ്ങും ഒന്നിച്ചു എടുക്കുമ്പോൾ നിലവിലുള്ള സബ്‌സിഡിയുടെ പരിധിക്ക് മുകളിൽ ആകാറുണ്ട്. ഇതു തിരിച്ചറിയാൻ കഴഞ്ഞവട്ടം കിട്ടിയ റീഡിങിൽ ഉള്ള ഡേറ്റിൽ നിന്നും ഇപ്പോൾ കിട്ടിയ റീഡിങ്ങിലെ ഡേറ്റും തമ്മിൽ കൃത്യം 60 ദിവസത്തെ വത്യാസമാണോ ഉള്ളത് എന്ന് പരിശോധിച്ചാൽ മതിയാകും. അല്ല 60 ദിവസം കഴിഞ്ഞു എങ്കിൽ KSEB യിൽ ബന്ധപ്പെട്ടു ഇക്കാര്യം അറിയിക്കുകയും സബ്‌സിഡി നഷ്ടമാക്കാതിരിക്കുകയും ചെയ്യാം. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു. മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ.