വ്യാജ സാനിറ്റൈസർ വിപണിയിൽ സജീവം. വാങ്ങുമ്പോൾ ഈ കാര്യം നോക്കിവാങ്ങിയാൽ പണികിട്ടില്ല..

കോറോണയുടെ മറവില്‍ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍‌ നിര്‍മാണം പിടിയിൽ . കോഴിക്കോട് നഗരത്തില്‍ കടമുറിക്കുള്ളില്‍വച്ച് നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടിയത്. മൂന്നിരട്ടി വിലയ്ക്കാണ് വ്യാജ സാനിറ്റൈസര്‍ വിപണിയിലെത്തിച്ചിരുന്നത്.

ചിന്താവളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വ്യാജ സാനിറ്റൈസര്‍ നിര്‍മിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഒരാഴ്ച മുന്‍പാണ് നിര്‍മാണം തുടങ്ങിയത്. പുറമെനിന്ന് അസംസ്കൃത വസ്തുക്കളെത്തിച്ച് ഇവിടെനിന്ന് കുപ്പികളില്‍ നിറയ്ക്കും. 375മില്ലിക്ക് 399 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഒരു കുപ്പി 200 രൂപയ്ക്ക് കടകളിലെത്തിച്ച് നല്‍കും. യഥാര്‍ഥത്തില്‍ ആകെ നിര്‍മാണ ചിലവ് 50 രൂപമാത്രമാണ്.

സാനിറ്റൈസര്‍ വാങ്ങുംമുന്‍പ് കുപ്പി പരിശോധിക്കണമെന്ന മുന്നറിയിപ്പ് ഉദ്യോഗസഥര്‍ നല്‍കുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.