സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം.
ഉപയോഗിച്ച മാസ്കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടിയുണ്ടാകും. പ്രവാസികള്‍ക്കായി നോര്‍ക്കയുടെ അഞ്ച് കോവിഡ് ഹെല്‍പ് ഡസ്കുകള്‍ ആരംഭിക്കുമെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ പ്രധാനതീരുമാനങ്ങള്‍..
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ അഞ്ച് കോവിഡ് ഹെല്‍പ് ഡസ്കുകള്‍
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും
കേരളത്തിലെ ഡോക്ടര്‍മാരുമായി വിഡിയോ ഓഡിയോ കോളുകള്‍ നടത്താം
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും
ജനറല്‍ മെഡിസിന്‍ മുതല്‍ ഗൈനക്കോളജി വരെയുള്ള മേഖലകളിലെല്ലാം സേവനം
വിദേശങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, വിമാനയാത്രക്കൂലിയിളവ്
വിദേശത്ത് പോകുന്ന എല്ലാവിദ്യാര്‍ഥികളും ഇനിമുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യണം
രക്തദാനത്തിന് തയാറുള്ളവര്‍ മുന്നോട്ടുവരണം
മൊബൈല്‍ യൂണിറ്റുകള്‍ വഴിയും രക്തം ശേഖരിക്കും
ലോക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന കെട്ടിടനിര്‍മാണപെര്‍മിറ്റുകള്‍ നീട്ടും
വേനല്‍മഴയില്‍ വിളനാശമുണ്ടായവര്‍ക്ക് സഹായം പരിഗണിക്കും
കര്‍ഷകര്‍ക്ക് വളവും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കും
കണ്ണടക്കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാന്‍ അനുവദിക്കും