സംസ്ഥാനത്ത് ഞായറാഴ്ച 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസർകോട് ജില്ലക്കാരുമാണ്.
കോഴിക്കോട് വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 42 വയസ്സുള്ള സ്ത്രീയാണ്. മാര്‍ച്ച് 19ന് ആണ് ഇവര്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊടുവള്ളി സ്വദേശിനിയായ ഇവര്‍ അബുദാബിയില്‍നിന്ന് അടുത്തിടെയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മറ്റൊരാള്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.
വെള്ളി, ശനി ദിവസങ്ങളില്‍ 12 പേര്‍ക്കു വീതമാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ഇന്നുമുള്ളത്. ശനിയാഴ്ചയോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 53000 കടന്നിരുന്നു. ഇന്ന് അത് അറുപതിനായിരത്തില്‍ എത്തി.
ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ചുപേരിൽ രണ്ടുപേർ മലപ്പുറം ജില്ലക്കാരാണ്. അവരുടെ വിവരങ്ങൾ,
1.വേങ്ങര കൂരിയാട് സ്വദേശി
മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .
2. കടലുണ്ടി നഗരം സ്വദേശി
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരി എയർപോർട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലും
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലും
യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലാത്തതുമാണ്.
മലപ്പുറം ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ
0483 2737858, 0483 2737857