സംസ്ഥാനത്ത് ഇന്ന് ദു:ഖവെള്ളി ദിനത്തിൽ റേഷന്‍ കടകള്‍ക്ക് അവധി

ഇന്ന് ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ . ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ഡയറക്ടര്‍ അറിയിപ്പ് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.

കൊറോണക്കാലത്തെ റേഷന്‍ വിതരണം കാര്യക്ഷമമാക്കാനും കുറ്റമറ്റതാക്കാനും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും. റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊ് ഉപഭോക്താക്കളെ വഞ്ചിക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് വരികയാണ്. റേഷന്‍ കടകള്‍ക്ക് പുറമെ പൊതുവിപണിയിലും പരിശോധന ശക്തമാക്കിയിട്ടു.

നിലവില്‍ റേഷന്‍ കടകളില്‍ തൂക്കം സംബന്ധിച്ച് എട്ട് കേസുകളും കൂപ്പിവെള്ളത്തിന് കൂടുതല്‍ വിലയീടാക്കിയതിന് 12 കേസുകളും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പന സംബന്ധിച്ച് എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

താലൂക്ക് തലത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.ലീഗല്‍ മെട്രോളജി വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ഒറ്റയ്ക്കും സംയുക്തമായും പരിശോധനകള്‍ നടത്തി വരുന്നു. ഇതിനു പുറമെ ഫ്ലൈയിംഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു്് കൂടാതെ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കുന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ -04994 255138