ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തിയ 42 വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പൂർണ്ണമായി നിരോധിച്ചു.
നിരോധിച്ച ബ്രാന്റുകൾ വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിരോധിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിട്ടുണ്ടെങ്കിൽ ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുമാരെയോ, 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം.
നിരോധിച്ചവയും നിർമ്മാതാക്കളും അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക