ഈ ചൂട് കാലത്ത് ഫാനിന്റെ സ്പീഡ് കുറവാണെങ്കിൽ ചൂട് സഹിക്കാനാകില്ല.അതിനുള്ള പരിഹാരം നമ്മുക്ക് തന്നെ ചെയ്യാനാകും.എങ്ങനെയെന്ന് കണ്ടു മനസ്സിലാക്കു.

ഈ ചൂട് കാലത്ത് വീട്ടിലിരിക്കുന്ന നമ്മുക്ക് ആശ്വാസം എ സി,കൂളർ അല്ലെങ്കിൽ ഫാൻ ആണ് .ഇതിൽ എ സി യും കൂളറും വീട്ടിൽ ഇല്ലാത്തവർക്ക് ഫാൻ മാത്രമാണ് ഏക ആശ്രയം.മിക്ക വീടുകളിലെയും പ്രശനം ആണ് ഫാനിന്റെ സ്പീഡ് കുറവ് എന്നത്.ഫാൻ ഏത് സ്പീഡിൽ ഇട്ടാലും അത് കറങ്ങുന്നതിന് വലിയ മാറ്റമൊന്നും കാണില്ല.ആവശ്യത്തിന് കാറ്റും കിട്ടില്ല.ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ പേരും ചെയ്യുന്നത് ആ പഴയ ഫാൻ ഉപേക്ഷിച്ച് പുതിയത് വാങ്ങുക എന്നതാണ്.ഇതിന് എന്താ ചെയ്യേണ്ടതെന്നും കൂടുതൽ അറിയാനും തുടർന്ന് വായിക്കുക.അറിയാത്തവർക്ക് വേണ്ടി ഇത് ഷെയർ ചെയ്യാൻ മടിക്കരുത്.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഫാൻ ഓഫ് ചെയ്യുക.ശേഷം ഫാനിന്റെ മുകളിലായി കാണുന്ന കപ്പ് സ്ക്രൂ ലൂസ് ആക്കിയതിന് ശേഷം മുകളിലേക്ക് മാറ്റുക.ഇപ്പോൾ നിങ്ങൾക്ക് റൗണ്ട് വെള്ള നിറത്തിലുള്ള ഒരു പാർട്ട് കാണാം,അതിന്റെ പേരാണ് കപ്പാസിറ്റർ.അതിനോടൊപ്പം തന്നെ കുറെ വയറുകളും കാണാൻ സാധിക്കുന്നതാണ്.അവിടെ കാണുന്ന വയർ കണക്ടറിന്റെ ഒരു സൈഡിൽ 2 വയറും മറ്റേ സൈഡിൽ 3 വയറുകളും കാണാൻ സാധിക്കും.രണ്ടു വയറിൽ ഒന്നാമത്തേത് ഫേസും രണ്ടാമത്തേത് ന്യൂട്രലും ആണ്.ഫാനിന്റെ മോട്ടോറിൽ 3 വൈൻഡിങ് ഉണ്ട്,സ്റ്റാർട്ടിങ് വൈൻഡിങ്,സ്റ്റോപ്പിങ് വൈൻഡിങ്.3 വയറുകളിൽ രണ്ടെണ്ണം ഇങ്ങോട്ട് പോകാനും ഒന്ന് കോമൺ ആണ്.

ന്യൂട്രൽ വയർ നേരിട്ട് കോമൺ ലേക്ക് പോകും.ഫേസ് കപ്പാസിറ്റർ വഴി 2 വൈൻഡിങ്‌ലേക്കും പോകുകയാണ് ചെയ്യുന്നത്.വിരേ കണക്ടറിൽ നിന്നും കപ്പാസിറ്ററിലേക്ക് പോകുന്ന രണ്ട വെയറിന്റെ സ്ക്രൂ ഒന്ന് ലൂസ് ആക്കി വയർ പുറത്തെടുക്കുക.കപ്പാസിറ്റർ വയറും ഫാനിലേക്ക് പോകുന്ന വയറും ഒരുമിപ്പിച്ചേക്കുന്നത് കാണാൻ സാധിക്കും.അത് രണ്ടും വേർപെടുത്തുകശേഷം കപ്പാസിറ്റർ അവിടെ നിന്നും വെളിയിൽ എടുക്കുക.സ്ക്രൂ ഒന്നും ചെയ്തിട്ടില്ലാത്ത കൊണ്ട് കപ്പാസിറ്റർ എളുപ്പത്തിൽ എടുക്കാൻ സാധിക്കും.ഇനി അതിന്റെ വാല്യൂ പരിശോധിക്കുക.പുതിയതായി വാങ്ങുന്നെങ്കിൽ 2.25 അല്ലെങ്കിൽ 2.5 വാല്യൂ ഉള്ളത് വാങ്ങുക.

പുതിയതായി വാങ്ങിയതിന്റെ വർക്കിംഗ് പരിശോധിക്കാൻ വേണ്ടി ഇത് നേരിട്ട് ഒരു പ്ലഗ്ഗിൽ കുത്തിയ ശേഷം സ്വിച്ച് ഓൺ ആക്കുക.ഇനി വെളിയിലേക്ക് എടുത്തിട്ട് രണ്ട വയറും ഒന്ന് ടച്ച് ചെയ്ത് നോക്കുക,സ്പാർക്ക് വരുന്നുണ്ടെങ്കിൽ കപ്പാസിസ്റ്റർ കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിക്കാം.ഇനി ഇത് ഫാനിലേക്ക് ഫിറ്റ് ചെയ്യാം.പഴയ കപ്പാസിറ്റർ ഇരുന്നത് പോലെ തന്നെ ഇതും വെക്കാം.ഇനി നേരത്തെ വേർപിരിച്ച അതെ വയറിൽ തന്നെ ഇതൊന്ന് ഒരുമിച്ച് വെക്കുക.വയറുകൾ മാറി പോകാതിരിക്കാൻ വേർതിരിക്കുമ്പോൾ തന്നെ അടയാളപ്പെടുത്തുന്നത് നല്ലതായിരിക്കും.ശേഷം വെയർ കണക്ടറിലേക്ക് കൊടുക്കാം.ഇനി സ്വിച്ച് ഓൺ ചെയ്ത് നോക്കുമ്പോൾ മനസ്സിലാകും ഫാനിന്റെ സ്പീഡ് കൂടുന്നത്.ഇങ്ങനെ ചെയ്തിട്ടും കിട്ടുന്നില്ലെങ്കിൽ റെഗുലേറ്റർ പരിശോധിക്കുക.