സോഷ്യൽ മീഡിയയിൽ ഈ നായ ആണ് ഹീറോ.ഇവൻ ചെയ്‌തത്‌ അറിഞ്ഞാൽ നിങ്ങളും കയ്യടിച്ച് പോകും.

നമുക്കറിയാം മനുഷ്യനേക്കാൾ നന്ദിയുള്ള ജീവിയാണ് നായ .പല സദർഭങ്ങളിലും സംഭവങ്ങളിലും ഒക്കെ നമ്മുക്ക് അത് മനസ്സിലാകുന്നുമുണ്ട്.ഈ അടുത്തായി സോഷ്യൽ മീഡിയകളിൽ വൈറലായ ഒരു നായയെ പരിചയപ്പെടാം നമ്മുക്ക്.പിങ്‌പോങ് എന്നാണ് ഇവന്റെ പേര്.നാട്ടുകാരുടെയെല്ലാ കണ്ണിലുണ്ണിയായ ഇവൻ വെറുതെ സോഷ്യൽ മീഡിയയിൽ തിളങ്ങിയതല്ല,അതിന് വ്യക്തമായ ഒരു സമഭാവമുണ്ട്.പെറ്റമ്മ സ്വന്തം കുഞ്ഞിനെ ജീവനോട് കുഴിച്ച് മൂടിയപ്പോൾ അതിന്റെ രക്ഷിച്ചതല്ല ഇവൻ ആണ്.മണ്ണിനടിയിൽ പൊതിഞ്ഞ് കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയെ രക്ഷിക്കാൻ ഇവാൻ കൂട്ട് പിടിച്ചത് അവന്റെ ഉടമസ്ഥനെ തന്നെയാണ്.

മണ്ണിനടിയിൽ കുഞ്ഞുണ്ടെന്ന കാര്യം മണം പിടിച്ചപ്പോൾ ഇവന് മനസ്സിലായി.നമ്മുക്ക് അറിയാല്ലോ നായാകളുടെ ഏറ്റവും വലിയ കഴിവാണ് അവയ്ക്ക് മണം പിടിച്ച് പലതും കണ്ടെത്താൻ സാധിക്കും എന്നത്.അത് പോലെ മണം പിടിച്ചു മണ്ണിനടിയിൽ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയ അവൻ പറമ്പിൽ കൃഷി വേല ചെയ്ത് കൊണ്ടിരുന്ന തന്നെ ഉടമസ്ഥന്റെ അടുക്കലേക്ക് പാഞ്ഞെത്തി.അവന്റെ വെപ്രാളം കണ്ട് എന്തോ അസാധാരണമായി സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉടമസ്ഥൻ അവനോടൊപ്പം പോകുകയും ആ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.കുഞ്ഞിന്റെ നില ആശ്വാസകരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

അമ്മ കുഞ്ഞിനെ ജീവനോട് കുഴിച്ചിട്ടു,നായ ചെയ്തത് എന്താണെന്ന് നോക്കു ഈ ക്രൂര കൃത്യം ചെയ്ത കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി അവർക്കെതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത്തിനും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിനും കേസ് എടുത്തു.’അമ്മ ഇത് ചെയ്യാനുള്ള കാരണം പറഞ്ഞത്,ആ പെൺകുട്ടിക്ക് പതിനഞ്ചു വയസ്സ് മാത്രമാണ് പ്രായം ഉള്ളത്,വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശനങ്ങൾ ഒരുമിച്ചാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച പിങ് പോങ് എന്ന നായ്കുട്ടിയാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ആ നായയുടെ സ്നേഹം പോലും അമ്മയ്ക്കില്ലലോ എന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്,മാത്രമല്ല ആ മാതാവ് ഈ നായയെ കണ്ട് പടിക്കട്ടെ.