സ്ത്രീയും പുരുഷനും സൂക്ഷിക്കുക; നിങ്ങളുടെ വയർ ചാടുന്നതിനു പിന്നിൽ വ്യത്യസ്തമായ ഈ 12 കാരണങ്ങളാണ്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ .മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളും ആണ് വയർ ചാടുന്നതിന്റെ കാരണം .പണ്ട് കാലങ്ങളിൽ തൊഴിലുകളിൽ തന്നെ ശരീര അധ്വാനം ഉണ്ടായിരുന്നു. ഇന്ന് എല്ലാ ജോലികളും യന്ത്രങ്ങൾ ചെയ്യുന്നു.എ സി മുറികളിലിരുന്നു ജോലി ചെയ്യുമ്പോൾ യാതൊരു ശരീര അധ്വാനങ്ങളും ഇല്ല .വ്യായാമം ചെയ്യാൻ ഒഴിവു സമയം ലഭിക്കാത്തതും ജങ്ക് ഫുഡ് കഴിക്കുന്നതും എല്ലാം അമിത വണ്ണത്തിന് കാരണമാകുന്നു. പുരുഷന്മാരും സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നം ആണിത് .വയർ ചാടാനിടയാക്കുന്ന കാരണങ്ങൾ ഇവയാണ് .

1 .മടി – തടി കുറയ്ക്കാൻ ആയി പ്രധാനമായി ചെയ്യേണ്ടത് വ്യായാമം ആണ്. എന്നാൽ മടി കാരണം വ്യായാമം ചെയ്യാത്തത് അമിതവണ്ണത്തിന് കാരണമാകുന്നു.

2 .അമിതമായ മദ്യപാനം -ബിയർ അമിതമായി കുടിക്കുന്നതും വയർ ചാടാൻ ഇടയാക്കുന്നു. ബിയർ ബെല്ലി എന്ന വാക്ക് തന്നെ ഉണ്ട്. അത് കൊണ്ട് അമിതമായ മദ്യപാനം നിയന്ത്രിച്ചാൽ വയർ ചാടുന്നത് നിയന്ത്രിക്കാം.

3 .കൊറിക്കുന്ന ശീലം – ടി വി യുടെ മുന്നിൽ ഇരുന്നു കൊണ്ട് ബേക്കറി പലഹാരങ്ങൾ കോരിക്കുന്ന ശീലം ഉള്ളവർ അത് നിർത്തുക .അമിത വണ്ണത്തിന് കാരണമാകുന്ന പ്രധാന കാര്യമാണിത് .വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക .

4 .സ്‌ട്രെസ് – വയർ ചാടാനുള്ള മറ്റൊരു കാരണം ആണ് സ്‌ട്രെസ്. സ്ട്രെസ് കൂടുമ്പോൾ പുറപ്പെടുവിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോൺ തടിയും കൊഴുപ്പും വർധിപ്പിക്കും.

5 .പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ – ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമായ ഒന്നാണ് പ്രോട്ടീൻ. പൊട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വയർ ചാടാൻ കാരണമാകുന്നു.

6 .സമയനിഷ്ഠയില്ലാത്ത ഭക്ഷണം -സമയത്തിന് ആഹാരം കഴിക്കാത്തത് വയർ ചാടാൻ കാരണമാകുന്നു. അടുത്ത ഭക്ഷണം എപ്പോഴാണെന്ന് അറിയാതെ ശരീരം കൊഴുപ്പു സംഭരിച്ചു വെക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു.

7 .കഴിച്ചയുടൻ കിടക്കുന്ന ശീലം .- രാത്രി ഭക്ഷണം കഴിച്ചയുടൻ കിടക്കുന്ന ശീലം വയർ ചാടിക്കുന്ന ഒന്നാണ് .തൈര് ദിവസവും കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാനുള്ള ഒരു പരിഹാര മാർഗമാണ് .പ്രോബയോട്ടിക് ബാക്റ്റീരിയ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ എളുപ്പമാക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു .കൂടുതൽ വെള്ളം കുടിക്കുന്നത് കൊണ്ട് ഒരിക്കലും വയർ കൂടില്ല .മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു .ഭക്ഷണം നന്നായി ചവച്ചരച്ചു കഴിയ്ക്കുക .ദഹനം സുഗമം ആക്കാനും വയർ കുറയ്ക്കാനും ഇത് സഹായിക്കും.