സ്ഥിരമായി പല്ലുകളിൽ കേടുവരുന്നോ? ഈ രോഗങ്ങളുടെ ലക്ഷണമാവാം! സൂക്ഷിക്കണം

വായുടെ ആരോഗ്യവും രോഗങ്ങളും തമ്മിൽ ബന്ധങ്ങൾ പല വിധത്തിലാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെ നിശ്ചയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പലപ്പോഴും എത്തുന്നുണ്ട്. എന്തൊക്കെയാണ് വായ നോക്കി മനസ്സിലാക്കാൻ പറ്റുന്ന രോഗങ്ങൾ എന്ന് നോക്കാം.

സന്ധിവാതം പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവരിൽ പല്ല് പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരിൽഎല്ല് പെട്ടെന്ന് ഒടിയുന്നതിനുള്ള സാധ്യതയും ഉണ്ട്.

പ്രമേഹം പലപ്പോഴും ശരീരത്തിന്‍റെ അണുബാധയെ ചെറുക്കുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുന്നുണ്ട്. മോണരോഗമാകട്ടെ പ്രമേഹമുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

പല്ലുകളിൽ കേടുകൾ ഉണ്ടാവുമ്പോൾ അത് പലപ്പോഴും പക്ഷാഘാതത്തിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. കാരണം പല്ലുകളുടെ വേര് തലച്ചോറിന്‍റെ നാഡികളുമായിബന്ധപ്പെട്ടാണ് കിടക്കുന്നത്.