ആദ്ധ്യാത്മികമായി വളരെയതികം ഉയർന്ന നിലവാരം പുലർത്തുന്ന യോഗികളും ഭിക്ഷുക്കളും ആണ് ഇവിടത്തെ താമസക്കാർ എന്നു പറയപ്പെടുന്നു.
ഭൂമിയിൽ തന്നെയെങ്കിലും മറ്റൊരു ഡയമെൻഷനിലാണ് ഗ്യാൻഗൻജ് നിലനിൽക്കുന്നത്.ശംഭാല എന്ന വാക്കിനർത്ഥം സന്തോഷത്തിന്ടെ ഉറവിടം എന്നത്റെ. അവിടെ ഒരു ജനത ദു:ഖമില്ലാതെ കഴിഞ്ഞുകൂടുന്നു .ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ.
ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർഷിച്ചു കാണുന്നത്ശംഭാല ” ( Shabhala ) എന്നും ഭാരതത്തിൽ പുരാണേതിഹാസങ്ങളിലും , ഉപനിഷത്തുക്കളിലും സിദ്ധാശ്രമം എന്നും പരാമ്ര്ശിക്കപ്പെടുന്നു.ലോകത്തിന്റെ ആത്മീയ വിദ്യയുടെ സംരക്ഷകരായി ഗ്യാൻ ഗൻജ് നിവാസികൾ നിലകൊള്ളുന്നു എന്നു വിശ്വസിക്കപ്പിലിടുന്നു ഭാരത്തിലെ ഋഷിപരംഭരയിലെ പലരും ഇന്നും ചിരംജീവികളായി അവിടെ നിലകൊള്ളുന്നു എന്നും പറയപ്പെടുന്നു.ആത്മീയ സാധനയിലെ ഉയർന്ന തലത്തിലേക്ക് എത്തുന്ന വ്യക്തിക്ക് ഈ സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ കഴിയും എന്നു പറയപ്പെടുന്നു.
മാർക്കോ പോളോ എന്ന സഞ്ചാരി (1254-1324) , തന്റെ യൂറോപിൽനിന്നും
ഏഷ്യയിലേക്കുള്ള സഞ്ചാരത്തിനിടക്ക് (1271-1295) അങ്ങിനെ ഒരു നഗരം കണ്ടെത്തിയതായും അതിന്റെ മാപ്പ് സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.
ഈ നഗരം ഹിമാലയപർവ്വതത്തിന്റെ ഉന്നതങ്ങളിൽ ടിബറ്റൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു. എഡ്വിൻ ബെർണബോം എന്ന ഒരു പ്രൊഫസർ ( അദ്ദേഹം ഒരു പർവ്വതാരോഹകനും എഴുത്തുകാരനും കൂടിയാണ് ) ശംഭല എന്നത് വൃത്താകൃതിയിലുള്ളതും അതേസമയം 8 ദളങ്ങളോടുകൂടിയ ഒരു താമര പോലെ കിടക്കുന്നതുമായ നഗരമാണ് എന്നു തന്റെ ‘ദി വേ ടു ശംഭല ‘ എന്ന പുസ്തകത്തിൽ വർണിച്ചിരിക്കുന്നു.