643 ചതുരശ്രയടിയില്‍ വീട് ഉണ്ടാക്കുമ്പോള്‍ എന്തൊക്കെ ഉള്‍പ്പെടുത്താം? മൂന്ന് കിടപ്പുമുറികളും ഡൈനിങ് കം ഡ്രോയിങ് റൂമും വര്‍ക്കേരിയയുമെല്ലാമുള്ള വീട് ഉണ്ടാക്കാമെന്ന് ഡിസൈനര്‍ കെ.വി മുരളീധരന്‍ പറയും. അങ്ങനെയൊരു വീടാണ് വള്ളിക്കുന്നിലുള്ള വിമലാ ബായ് ടീച്ചറുടേത്.
ഡൈനിങ് കം ഡ്രോയിങ് റൂമായിട്ടാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. പിന്നെ കിച്ചണും വര്‍ക്കേരിയയും. ഉള്ളിലെ ചൂട് കുറയ്ക്കാനായി ചെറിയൊരു നടുമുറ്റവുമുണ്ട്. ചൂടുവായു പുറത്തേക്ക് പോവാനും നല്ലവായു ഉള്ളിലേക്ക് വരാനും അതുകൊണ്ട് എളുപ്പമായി. ഇന്റര്‍ലോക്ക് ബ്രിക്‌സ് കൊണ്ടാണ് വീടിന്റെ നിര്‍മാണം. മുകളില്‍ സാധാരണ ഓടാണ് പാകിയിരിക്കുന്നത്. പഴയ ഓട് കുറഞ്ഞ പൈസയില്‍ വാങ്ങി. അതിന് പെയിന്റ് അടിച്ചപ്പോള്‍ മേല്‍ക്കൂര ഭംഗിയായി. 2014ലാണ് വീട് നിര്‍മിച്ചത്.
ഇന്റര്‍ലോക് ബ്രിക്‌സും പഴയ ഓടും
* മരത്തിനു പകരം ചെലവ് കുറഞ്ഞ കോണ്‍ക്രീറ്റ് ജനാലകള്‍ ഉപയോഗിച്ചു.
* പ്ലാസ്റ്റര്‍ ചെയ്യാതെ, നേരിട്ട് പെയിന്റ് അടിച്ചു. സാധാരണത്തേതില്‍ നിന്നും 35 ശതമാനം ചെലവ് കുറഞ്ഞു.
* ഇന്റര്‍ലോക് ബ്രിക്‌സ് ആണ് വീട് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. അവിടെയും 35 ശതമാനത്തോളം ചെലവ് കുറയും
* പഴയ ഓടാണ് മേല്‍ക്കൂരയില്‍ പാകിയത്.
ഏകദേശ ചെലവ്
ഫൗണ്ടേഷന്‍ ബേസ്‌മെന്റ് -1,00,000,
കോണ്‍ക്രീറ്റ് ജനാലകളും വാതിലുകളും – 24,000,
സ്‌ട്രെക്ചര്‍ ( 2000 കട്ടകള്‍)- 44,000,
ജനാല-വാതില്‍ ഫിറ്റിങ്- 45,000,
റൂഫിങ് (ട്രസ്-ഓട് പാകിയതുള്‍പ്പെടെ)- 2,50,000,
ഫിളോറിങ്- 1,00,000,
ഷട്ടര്‍ (ജനാല,വാതില്‍)- 80,000,
പെയിന്റിങ്- 1,10,000,
പ്ലാസ്റ്ററിങ്- 1,35000,
പ്ലംബിങ്, ഇലക്ട്രിക്കല്‍- 1,30,000