ഐസോലേഷന്‍ വാര്‍ഡിനെ പേടിക്കേണ്ട; കൊറോണ ഭീതി മാറിയ സന്തോഷത്തില്‍ മല്ലു ട്രാവലര്‍

രാജ്യാന്തര യാത്രക്കിടെ തിരിച്ചെത്തിയ ‘മല്ലു ട്രാവലര്‍’ എന്ന വ്‌ളോഗറുടെ അനുഭവമാണിത്. അസര്‍ ബൈജാനില്‍ നിന്നും ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഷാക്കിര്‍ സുബ്ഹാന് ലഭിച്ചത് വി.ഐ.പി ട്രീറ്റ്‌മെന്റാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വി.ഐ.പി ട്രീറ്റ്‌മെന്റ്.

വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കാത്തിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഏതൊക്കെ രാജ്യങ്ങളില്‍ പോയെന്ന് ചോദിച്ചു. മൊത്തം നാല് രാജ്യങ്ങള്‍. കൊറോണ ബാധിത മേഖലയില്‍ നിന്നു വന്നയാളായതുകൊണ്ട് അപ്പോള്‍ മുതല്‍ പ്രത്യേക പരിഗണന, ചെക്കപ്പുണ്ട്, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന അറിയിപ്പ്. എല്ലാം സന്തോഷത്തോടെ, വളരെ പോസിറ്റീവായി നേരിട്ട ഷാക്കിര്‍ പ്രത്യേക ആംബുലന്‍സില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക്.

എയര്‍പോര്‍ട്ടു മുതല്‍ ഐസൊലേഷന്‍ വാര്‍ഡിലെ ദിവസങ്ങള്‍ വരെയുള്ള ദൃശ്യാനുഭവമാണ് ഈ വ്‌ളോഗ്‌. കേരളം, കേരളത്തിലെ ആരോഗ്യവകുപ്പ് എങ്ങിനെയാണ് കൊറോണയെ നേരിടുന്നത് എന്നതിന് ഒരു വ്‌ളോഗറുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്