2020 ൽ ജോലിയിൽ നേട്ടമുണ്ടാക്കുന്ന നക്ഷത്രക്കാർ ഇവരാണ്..

സമ്പൂര്‍ണ തൊഴില്‍ഫലം (ഫ്രെബ്രുവരി 2 മുതല്‍ 8 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): പട്ടാളം, പൊലീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം, വര്‍ക് ഷോപ്പ് നടത്തുന്നവര്‍ക്കും നേട്ടങ്ങളുണ്ടാകും, പുതിയ തൊഴിലിനായി ശ്രമം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വ്യാപാരമേഖല വിപുലീകരിക്കും, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): മേലുദ്യോഗസ്ഥന്റെ പ്രതിനിധിയായി വര്‍ത്തിക്കേണ്ടതായി വരും, നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): തൊഴിലുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടതായി വരും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): കൂട്ടുവ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും, ദൂരസ്ഥലത്ത് തൊഴില്‍ നേട്ടമുണ്ടാകും.

കന്നിക്കൂറ്(ഉത്രം 3/4, അത്തം, ചിത്തിര 1/2):തൊഴില്‍രംഗത്ത് ഉന്നതി, ജോലിഭാരം വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): തൊഴില്‍രംഗത്ത് പ്രശസ്തി വര്‍ധിക്കും, ഉത്തരവാദിത്വങ്ങളേറ്റെടുക്കേണ്ടതായി വരും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മികച്ച സമയം, ചലച്ചിത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): വീട്ടില്‍ വന്നു പോകാന്‍ തക്കവണ്ണം ജോലിയില്‍ മാറ്റം, തൊഴിലില്‍ പുതിയ പദവികള്‍ തേടിയെത്തും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, കാര്‍ഷികകാര്യങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): എതിര്‍പ്പുകളെ മറികടന്ന് തൊഴില്‍ മേഖലയില്‍ വിജയം വരിക്കാനാകും, മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): തൊഴിലന്വേഷകര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം