5 സെന്റിൽ ബാത്ത് അറ്റാച്ചഡ് 4 ബെഡ്‌റൂം ബഡ്ജറ്റ് വീട്

ഒരു കണ്ടംപററി സ്റ്റൈലിൽ ഡിസൈൻ ചെയ്ത് 4 ബാത്ത് അറ്റാച്ചിട് ബെഡ് റൂമുകളുള്ള 5 സെന്റ് പ്ലോട്ടിൽ നിർമിക്കാൻ കഴിയുന്ന ഒരു വീടിന്റെ ഒരു പ്ലാൻ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്.ഈ വീടിന്റെ എക്സ്റ്റീരിയർ വളരെ സിമ്പിൾ ആയ ഡിസൈൻ എലെമെന്റ്സ് ആണ്.പുറത്തു നിന്ന് വീട്ടിലേക്ക് നോക്കുമ്പോൾ നമ്മൾ കാണുന്നത് 2 ഗേറ്റുകളാണ്.ഒന്ന് പെഡസ്ട്രിങ് ഗേറ്റും ഡ്രൈവേയ് ഗേറ്റുമാണ്. വീടിന്റെ പ്ലാനുകളും ഒക്കെ കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

വീടിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ പ്ലാൻ വിശദീകരിക്കുകയാണെങ്കിൽ വീടിന്റെ ഇടത് വശത്തായി കാർ പോർച് കൊടുത്തിട്ടുണ്ട്.വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ അവിടെ ചെറിയ ഒരു എൻട്രി സ്പേസ് കൊടുത്തട്ടിട്ടുണ്ട്.സിറ്റ് ഔട്ട് എന്ന് വേണമെങ്കിലും പറയാം.മെയിൻ ഡോർ വഴി അകത്തേക്ക് കയറിയാൽ ആദ്യം എത്തുന്നത് ലിവിങ് റൂമിൽ ആണ്.ഇവിടെ സോഫ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്.ലിവിങ് റൂമും ഡൈനിങ് ഹാളും കംപൈൻഡ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്.വേണമെങ്കിൽ പാര്ടീഷൻ ചെയ്യാവുന്നതാണ്.

ഇതിനോടടുത്ത് തന്നെ വാഷും കോമ്മൺ ടോയിലറ്റും വലുത് വശത്തു തന്നെയുണ്ട്.ഡൈനിങ് ഹാളിന്റെ ഇടത് വശത്തായാണ് കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്.അതിനോട് ചേർന്ന് തന്നെ സ്റ്റോർ റൂമും പുറത്തേക്ക് ഇറങ്ങുന്ന വാതിലും കൊടുത്തിട്ടുണ്ട്.ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ് റൂം ആണുള്ളത്.ഇതിന്റെ ഡോർ പരമാവധി പ്രൈവസി കിട്ടുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.റൂമിനോട് ചേർന്ന് ഒരു അറ്റാച്ചിട് ടോയ്‌ലറ്റും ഉണ്ട്.

സ്റ്റെയർ കേസ് റൂമിന്റെ ഇടത് വശത്തായാണ് കൊടുത്തിട്ടുള്ളത്.സ്റ്റെയർ കേസ്ലേക്ക് നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ വലിയ രണ്ടു ജനലുകൾ കൊടുത്തിട്ടുണ്ട്.ഫസ്റ്റ് ഫ്ലോറിൽ മൂന്ന് ബെഡ് റൂമുകളാണ് ഉള്ളത്.ഇത് മൂന്നും ടോയ്ലറ്റ് അറ്റാച്ചിട് ആണ്.സ്റ്റെയർ കേസ് കയറി ആദ്യം എത്തുന്നത് പാസ്സേജിലേക്കാണ്.അവിടുന്ന് വലതു വശത്താണ് മാസ്റ്റർ ബെഡ്‌റൂം.വലിയ ബെഡ് റൂം തന്നെയാണ്.വീട്ടിലെ 4 റൂമുകളും നല്ല പ്രൈവസി കിട്ടുന്ന രീതിയിലാണ് ഉള്ളത്.ബാക്കി 2 ബെഡ് റൂമുകളും നല്ല രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.ഇതിന്റെ എക്സ്റ്റീരിയയർ നല്ല ഭംഗി കിട്ടാൻ പേ വിൻഡോസ് ഉണ്ട്.കൂടുതൽ വിശദമായി അറിയാനും ബന്ധപ്പെടാനുള്ള നമ്പർ ലഭിക്കുവാനും താഴെ വീഡിയോ കണ്ടു നോക്കുക.