ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ തടസപ്പെടാതിരിയ്ക്കുകയാണ് വഴി. ഇതിന് സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുണ്ട്. ധമനികള്‍ ക്ലീന്‍ ചെയ്യുന്ന ചില ലളിതമായ മരുന്നുകള്‍. ഇവ തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്തവയാണ് ഇവ. നമുക്കു പെട്ടെന്നു ലഭിയ്ക്കുന്ന ചേരുവകളും
വെളുത്തുള്ളി ഇത്തരത്തില്‍ പെട്ട ഒര മരുന്നാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും രക്തപ്രവാഹം ശരിയായി നടക്കാനും വെളുത്തുള്ളി ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പു കളയാനുമെല്ലാം ഏറെ നല്ലതാണ് ഇത്. 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലിലിട്ടു തിളപ്പിച്ച് രാത്രി കിടക്കും മുന്‍പ് കുടിച്ചാല്‍ മതിയാകും.
മഞ്ഞള്‍ രക്തക്കുഴലുകളിലെ തടസം നീക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം തേന്‍ എന്നിവ ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ കലക്കി ദിവസവും കുടിയ്ക്കാം. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ദിവസവും 400-600 മില്ലീഗ്രാം വരെ മഞ്ഞള്‍ ഉപയോഗിയ്ക്കാം. മഞ്ഞള്‍ ഭക്ഷണങ്ങളില്‍ ചേര്‍ത്തു പാകം ചെയ്യുകയുമാകാം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം നല്ലതാണ് മഞ്ഞള്‍.
ഇഞ്ചിയും രക്തധമനികളില്‍ വൃത്തിയാക്കി രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്നു.