AC ഉപയോഗിക്കുമ്പോൾ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എല്ലാവരിലേക്കും ഇത് ഷെയർ ചെയ്യുക

സാധാരണയായി ഫാൻ ചെയ്യുന്നത് റൂമിലെ മുകളിൽ നിന്നുള്ള കാറ്റിനെ താഴോട്ട് വിട്ടിട്ട് മുറിയിൽ ഒരു ഓസിലാറ്ററി കറൻറ് ക്രിയേറ്റ് ചെയ്യുക എന്നുള്ളതാണ്.എന്നൽ വേനൽകാലത്ത് ഇങ്ങനെ ചെയ്യുമ്പോൾ ടെറസ്സിലെ ചുട്ടുപഴുത്ത ചൂടിനെ ഫാൻ എയർ കറൻറ് ആയ് ചൂടു കാറ്റിനെ താഴോട്ട് സർകുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.ഇത് നമുക്ക് ചൂടു കാറ്റാണ് തരുന്നത് ഇത് സ്വാഭാവികമായും നമ്മുടെ ബുദ്ധിമുട്ട് കൂട്ടുകയാണ് ചെയ്യുന്നത് .ഇത് മാത്രമല്ല,സാധാരണഗതിയിൽ നമ്മൾ ഫാൻ ഇടുന്ന സമയത്ത് മുറിയിലുള്ള പൊടിപടലങ്ങളും ഫംഗസ് പാർട്ടിക്കിൾസും നമ്മുടെ മൂക്കിൽ അടിച്ചു കയറുന്നു.അത് നമുക്ക് അറിയാൻ പറ്റുന്നില്ല എന്ന് മാത്രം.പലപ്പോഴും അലർജി രോഗമുള്ളവർ,കുട്ടികളിലെ ചുമയും തുമ്മലും ഉള്ളവർ ,ഒക്കെ തന്നെ വേനൽ കാലത്തെ ഫാൻ ഉപയോഗം അസ്വസ്ഥത കൂട്ടുന്നു.ഫാനിന്റെ നേരെ കിടക്കുന്നത് കൊണ്ട് കഴുത്തിന്റെ പിറക് വശം വിയർത്തിട്ട് വരുന്ന ബോഡി പെയിൻ, അലർജി രോഗങ്ങൾ,ഉന്മേഷത്തോടെ അല്ലാതെ ഉണരുന്ന അവസ്ഥ തുടങ്ങിയവ സാധാരണ ഫാൻ ഇടുമ്പോൾ ഉണ്ടാകുന്നു.

എന്നാൽ എ സി ഉപയോഗിക്കുമ്പോൾ നമ്മുടെ റൂമിലെ എയറിനെ എ സി സക് ചെയ്ത് വലിച്ചെടുത്ത് ശേഷം അവയെ തണുപ്പിച്ച് ഒന്നു ഫിൽട്ടർ ചെയ്ത് തിരിച്ച് മുറിയിലേക്ക് തന്നെ വിടുന്നു.ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുറിയിൽ ഫാൻ ഇടുമ്പോൾ ഉള്ള ഓസിലറ്ററി മൂവ്മെന്റ് ഉണ്ടാകുകയില്ല. മുറിയിലുള്ള നമുക്ക് കംഫർടബിൾ ആയ ട്ടമ്പരാച്ചറും നൽകുന്നു. ഇത് കൊണ്ട് നമുക്ക് സുഗഗരമായിട്ടുള്ള ഉറക്കവും ലഭിക്കുന്നു കൂടാതെ അലർജിയും മറ്റു പ്രശ്നങ്ങളും ഉണ്ടാകുകയില്ല.എന്നാല് നമ്മൾ മലയാളികൾ എ സി ഉപയോഗിക്കുന്ന ചില ദോഷകരമായ കാര്യങ്ങളുണ്ട്.കറൻറ് ചാർജ് കൂടാതിരിക്കാൻ സുഗഗരമായി ഉറങ്ങാനും വേണ്ടി മാക്സിമം തണുപ്പിച്ച് എ സി ഓഫാകിയതിന് ശേഷം ഫാൻ ഇട്ട് ഉറങ്ങുന്നു.ഇങ്ങനെ ചെയ്യുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ ചുമയും ജലദോഷവും മറ്റു അലർജി പ്രശ്നങ്ങളും കൂടുന്നു. ഇത് എന്ത് കൊണ്ടാണെന്ന് വെച്ചാൽ,സാധാരണ ഗതിയിൽ എ സി ഉപയോഗിക്കുമ്പോൾ റൂം ടെമ്പറാചർ 32,33 ഡിഗ്രീ സെൽഷ്യസ് ഒക്കെയാകാം.ഇതിനെയാണ് നമ്മൾ 17,18 ഡിഗ്രീ സെൽഷ്യസിലേക്ക്‌ തനുപ്പിക്കുന്നത്.ഇങ്ങനെ തണുപ്പിച്ച് ഫാൻ ഇട്ട് കിടന്നു ഉറങ്ങുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ,റൂമിലെ അംഗങ്ങൾ പുറത്ത് വിടുന്ന കാർബന്ധൈ ഓക്സൈഡ് മുറിയിലെ ടെമ്പറച്ചർ കൂട്ടുന്നു.

18 ഡിഗ്രീ സേഷിയസിൽ കിടന്നുറങ്ങുന്ന നിങ്ങളുടെ റൂമിലെ ടെമ്പരചർ 30 ഡിഗ്രീസെൽഷ്യസിൻ മുകളിൽ വരുന്നു.ഇങ്ങനെ ടെമ്പറചർ വാരിയേഷൻ വരുന്ന സമയത്ത് നിങ്ങളിൽ അസുഖത്തിന്റെ ടെണ്ടൻസി ക്രിയേറ്റ് ചെയ്യപ്പെടുന്നു. എ സി ഉപയോഗിച്ചാൽ കുട്ടികളിൽ രോഗം വരുന്നതിന്റെ പ്രധാന കാരണം ഇതാണ്.കൂടാതെ എ സി പ്രോപർ ക്ലീനിംഗ് ചെയ്യത്തിരിക്കുമ്പോൾ അതിൽ നിന്നുള്ള ഫംഗസിന്റെ സ്പോറുകൾ മുറിയിലേക്ക് വരികയും വിട്ടുമാറാത്ത ചുമയും ജലദോഷവും സൈനസൈറ്റിസും ഒക്കെ തന്നെ വരാനായുള്ള സാധ്യദ വരുന്നു.കൂടാതെ നമ്മൾ ടെമ്പരാചർ ഓറയടിക്ക്‌ കുറക്കുമ്പോൾ നമ്മുടെ ശരീരത്തിന് അത് ഉൾകൊള്ളാൻ കഴിയാതെ വരികയും ഹൈപൊതെർമിയ പോലുള്ള കണ്ടീഷൻ വരികയും രോഗപ്രതിരോധ ശേഷിക്ക്‌ പെട്ടെന്ന് വ്യത്യാസം വരുത്തുകയും ചെയ്യുന്നു.അത് കൊണ്ട് എ സി ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിന് കംഫാട്ടബിൾ ആയിട്ടുള്ള ടെമ്പരാചറിലേക് കൊണ്ട് വരിക.അന്തരീക്ഷ താപ നിലയെക്കാൾ ഒരു 3 ഡിഗ്രീസെൽഷ്യസ് കുറഞ്ഞിരുന്നാൽ തന്നെ സുഗഗരമായ ഉറക്കം കിട്ടുന്നതാണ്. അതായത് ആവറേജ് 25-28 ഡിഗ്രീസെൽഷ്യസ് വരെ വാരിയേഷനിൽ എ സി ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ ഇത് കൊണ്ടുള്ള അസുഖങ്ങൾ വരില്ല.ഇൗ ഒരു ടമ്പറച്ചറിൽ എ സി വർക് ചെയ്യുമ്പോൾ എ സി യുടെ കമ്പ്രസറിന് വലുതായി വർക് ചെയ്യേണ്ടി വന്നില്ല .അത് കൊണ്ട് തന്നെ കറൻറ് ചാർജും വലുതായി കൂടുന്നിള്ള.

സാധാരണഗതിയിൽ അന്തരീക്ഷ ടെമ്പരെച്ചറിനെക്കാൾ മുറിയിലെ ടെമ്പരാച്ചർ കുറഞ്ഞിരുന്നാൽ തന്നെ(25-28 ഡിഗ്രീസെൽഷ്യസ്) വരെ ആയാൽ തന്നെ അന്തരീക്ഷ താപനിലയിൽ വളരുന്ന ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും ഒന്നും തന്നെ റൂമിലെ ടെമ്പറച്ചറിൽ വളരുന്നില്ല.ഇത് കൊണ്ടാണ് ഹോസ്പിറ്റലിൽ ഐ സി യു വാർഡിലോക്കെ തന്നെ താപനില ഇങ്ങനെ മൈന്റൈൻ ചെയ്യുന്നത്.അത് കൊണ്ട് എ സി ഇട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫ്രഷ് ആയ് എഴുനേൽക്കാൻ സാധിക്കുന്നു. എ സി വർക് ചെയ്യുമ്പോൾ മുറിയിലെ പൊടി പടലങ്ങൾ ഒക്കെ തന്നെ ഇൗ ഒരു മെഷീൻ സക് ചെയ്തത് എടുക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റീവ് ഓഫീസുകളിൽ എല്ലാം തന്നെ ഇങ്ങനെ ഒരു കണ്ടീഷണിൽ വർക് ചെയ്യുന്നത് ആയിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.ഒരുപാട് പേർ ഒരുമിച്ച് ഒരു ഓഫീസിൽ വർക് ചെയ്യുന്ന സമയത്ത് അവിടെ താപനില സുഗാഗരമായി നിലനിർത്താൻ വേണ്ടിയും മുറിയിലെ കാർബൺഡയോക്സൈഡ് പ്രോപ്പർ ആയി വെന്റിലേറ്റ് ചെയ്യാനും എയർ കണ്ടീഷണർ സഹായിക്കുന്നുണ്ട്.കൂടാതെ കംഫർട്ട് ആയ താപ നിലയിൽ വർക് ചെയ്യുമ്പോൾ നിങ്ങളുടെ ബുദ്ധിയാണെങ്കികും ഇൻറലിജൻസ് ആണെങ്കിലും ഷാർപ് ആയ് ഉപയോഗിക്കാൻ സഹായിക്കുന്നു.അത് കൊണ്ട് നിങ്ങളുടെ ഇഫിഷൻസി നിങ്ങള്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നു.

എന്നാല് തുടർച്ചയായി എ സി യില് വർക് ചെയ്യുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ കൂടിയുണ്ട്.എയർ ക്ടീഷണർ നമ്മുടെ മുറിയിലെ പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കുന്ന പോലെ തന്നെ മുറിയിലെ ഹ്യുമിടിട്ടി അതായത് ഈർപ്പം കൂടെ വലിച്ചെടുക്കുന്നു.ഇത് കൊണ്ട് നമ്മുടെ കണ്ണുകൾക്ക് ഡ്രൈനസ് ഉണ്ടാവാൻ ചാൻസുണ്ട്.കണ്ണുകൾക്ക് ചൊറിച്ചിൽ വരാനും ചാൻസുണ്ട്‌.കൂടാതെ സ്കിന്നിനും ഡ്രൈനസ് വരാൻ ചാൻസുണ്ട്.കൂടാതെ തന്നെ വളരെ തണുത്ത ടെമ്പരച്ചറിൽ വർക് ചെയ്യുമ്പോൾ അലർജി ഉള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർകും രോഗം പെട്ടെന്ന് വരാൻ ചാൻസുണ്ട്.അത് കൊണ്ട് ആരോഗ്യത്തിന് ഏറെ ഗുണകരവും എന്നാല് സൂക്ഷിച്ചില്ലെങ്കിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.ഇത് കേരളത്തിൽ ആണെങ്കിലും പ്രവാസ ലോകത്തിൽ ആണെങ്കിലും എ സി ഇല്ലാത്ത ജീവിതം ഒരു പരിധി വരെ ദുഷ്കരമാണ്.ഇടത്തരം ഫാമിലിയിൽ ഉള്ളവർകാണെങ്കിൽ പോലും ഇന്ന് എ സി എന്ന് പറയുന്ന ഉപകരണം ഒരു അവശ്യ വസ്തു ആയി ഉപയോഗിക്കുമ്പോൾ ഇൗ കാര്യങ്ങളൊക്കെ എല്ലാവരും ശ്രദ്ധിക്കുമല്ലോ. എല്ലാവരിലേക്കും ഇത് ഷെയർ ചെയ്യുക.

Leave a Comment