വിദ്യാർഥികൾക്കായി കേന്ദ്ര ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വായ്പ.. വീട്ടിൽ ഇരുന്നുകൊണ്ട് അപേക്ഷ സമർപ്പിക്കാം !

പ്രൊഫഷണൽ കോഴ്സുകളുൾപ്പെടെ വിവിധങ്ങൾ ആയിട്ടുള്ള കോഴ്സുകളിലേക്കുള്ള അഡ്മിഷനുകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഓരോ വർഷവും ഇത്തരത്തിലുള്ള കോഴ്സുകളുടെ ഫീസും മറ്റും വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഓരോ വർഷവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ധന വായ്പ എടുക്കണമെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്. എന്നാൽ ബാങ്ക് തോറും കേറി ഇറങ്ങാതെ,  ജാമ്യത്തിന്റെ ആവശ്യമില്ലാതെ,മോറട്ടോറിയം കാലാവധിയോടുകൂടി നൽകിവരുന്ന കേന്ദ്ര ഗവൺമെൻറിൻറെ ഒരു ഒരു പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ നമുക്ക് പരിശോധിക്കാം. കേന്ദ്ര സർക്കാരിൻറെ മാനവശേഷി മന്ത്രാലയം, ധനകാര്യത്തിൻറെ ധനകാര്യ സേവന വിഭാഗം, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ എന്നിവയുടെ മാർഗനിർദേശ പ്രകാരം വിദ്യാലക്ഷ്മി പോർട്ടൽ വഴി ലഭ്യമാകുന്ന ധനസഹായമാണിത്. 

ഏകദേശം എഴുപതിലധികം വിദ്യാഭ്യാസ വായ്പകളുടെ സേവനം  ഇനി അർഹരായവർക്ക് ലഭ്യമാകുന്നതാണ്. കേരളത്തിൽ ഒട്ടേറെ ശാഖകളുള്ള നിരവധി ബാങ്കുകളും ഈ പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യം ചെയ്ത് ഏറ്റവും അടുത്തുള്ള  ബാങ്കിൻറെ ബ്രാഞ്ചിൽ നിന്നുതന്നെ ലോൺ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യുവാനായി സാധിക്കും.

സഹകരണ ബാങ്കുകൾ ഉൾപ്പെടെ നൽകുന്ന ഏഴര ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് വസ്തു ജാമ്യം, ആൾജാമ്യം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കിയതിനുശേഷം മാത്രമേ തിരിച്ചടവ് കാലയളവ് ആരംഭിക്കുകയുള്ളൂ. കോഴ്സ് കമ്പ്ലീറ്റ് ചെയ്ത്‌ 12 മാസങ്ങൾക്കുശേഷമോ, ജോലികിട്ടി ആറ് മാസങ്ങൾക്ക് ശേഷമോ തുക തവണകളായി തിരിച്ചടച്ചാൽ മതിയാകും. ഇത്തരത്തിൽ നൽകുന്ന കാലയളവാണ് മോറട്ടോറിയം. ഈ കാലഘട്ടത്തിൽ പലിശ ഉണ്ടാകുമെങ്കിലും കൂട്ടുപലിശ ഒഴിവാക്കുന്നതായിരിക്കും.

ഇന്ത്യയിലെയും വിദേശത്തെയും കോഴ്സുകൾക്ക് ഈ വിദ്യാഭ്യാസലോൺ ലഭിക്കുന്നതായിരിക്കും. ഇന്ത്യയിലെ കോഴ്സുകൾക്ക് 75 ലക്ഷം വരെയും, വിദേശത്തെ കോഴ്സുകൾക്ക് പരമാവധി ഒന്നരക്കോടി വരെയും  ലോൺ അനുവദിക്കുന്നതാണ്. ഡൊണേഷൻ മുതലായ ചിലവുകൾ ഒഴികെ ബാക്കിയെല്ലാം വിദ്യാഭ്യാസ വായ്പയുടെ പരിധിയിൽപ്പെടുന്നവ ആയിരിക്കും. ഈ ഒരു പദ്ധതിയുടെ ഏറ്റവും വലിയ മേന്മയായി കണക്കാക്കുന്നത് ഇനി വിദ്യാഭ്യാസവായ്പ തേടി ബാങ്കുകൾ തോടും കയറിയിറങ്ങേണ്ട എന്നുള്ളത് തന്നെയാണ്.

ഈ ഒരു പദ്ധതിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് തന്നെ ആവശ്യമായ ലോൺ സ്കീം, ബാങ്ക് എന്നിവ സെലക്ട് ചെയ്യാൻ സാധിക്കുന്നതാണ്. ഈയൊരു  ലോണിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്തതിനു ശേഷം, ആക്ടിവേഷൻ കോഡ് നൽകി അക്കൗണ്ട് ആക്ടിവേറ്റ് ആക്കുക. ശേഷം ലോൺ സ്കീമും, ബാങ്കും സെലക്ട് ചെയ്യാൻ സാധിക്കുന്നതാണ്.

ഈയൊരു പോർട്ടൽ സംവിധാനം വഴി മൂന്നു ബാങ്കുകളിലേക്ക് വരെ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. വളരെയധികം സൗകര്യപ്രദമായ രീതിയിൽ ആണ് ഈ ഒരു ധനസഹായം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും പരമാവധി ഉപയോഗപ്രദമാക്കാൻ തന്നെ ശ്രമിക്കുക.