പലപ്പോഴും തിരക്കുകൾകൊണ്ട്നാം വിചാരിക്കും “ഈ പത്രങ്ങൾ ഇവിടെ കിടക്കട്ടെ, നാളെ കഴുകാം രാവിലെ ജോലിക്കാരി വരുമല്ലോ “. പക്ഷേ ഇതുമൂലം നമ്മുടെ കുടുംബത്തിന്റ ആരോഗ്യമാണ് നശിക്കുന്നത്. രോഗങ്ങൾക്കുള്ള ക്ഷണക്കത്തു അയക്കുകയാണ് ഇതിലൂടെ നാം ചെയ്യുന്നത്..
ആരോഗ്യപ്രശനങ്ങൾ
നമ്മൾ സിങ്കിൽ ഇടുന്ന ഈ പാത്രങ്ങൾ കഴുകുന്നത് 10 മണിക്കൂർ ശേഷമാണ്. ഈ സമയത്തിനുള്ളിൽ ധാരാളം ബാക്ടീരിയകളും ഫങ്കസുകളും ഉണ്ടാകുന്നു. പിറ്റെദിവസം നാം വളരെ വേഗത്തിൽ കഴുകി പണി തീർക്കുമ്പോൾ അണുക്കൾ നശിക്കുന്നില്ല. അങ്ങനെ ഈ പത്രങ്ങളിലൂടെ ഭക്ഷണം കഴിക്കുമ്പോൾ അണുക്കൾ നമ്മുടെ വയറിൽ എത്തുന്നു. വയറുവേദന, വയറിളക്കം, ശർദ്ധി എന്നി പ്രശ്നങ്ങൾ ഉണ്ടാകുന്നു. കുട്ടികളിൽ സാധാരണയായി കാണുന്ന അതിസാരവും, ശർദ്ധിയ്ക്കുള്ള കാരണവും ഇതു തന്നെ.
വൃത്തിഹീനമായ പത്രങ്ങളെ തേടി കുറച്ചു അഭയാര്‍ഥികളും വീട്ടിൽ എത്തുന്നു, എലി, പാറ്റ, ഉറുമ്പ്, ഈച്ച അങ്ങനേ നമ്മുടെ അടുക്കള ഒരു നരകം ആകുന്നു. ഇവയുടെ ഒക്കെ വരവ് രാത്രിയിൽ ആണ്, നാം അതുകൊണ്ടുതന്നെ ശ്രദ്ധിക്കുന്നില്ല.അങ്ങനേ നമ്മൾ വൃത്തിയില്ലാത്ത വീട്ടമ്മമാരാകുന്നു.
പരിഹാരമാർഗങ്ങൾ
കുട്ടികളുടെ പാൽ പാത്രങ്ങൾ, മറ്റു പത്രങ്ങള്‍ ഭക്ഷണശേഷം തന്നെ കഴുകി വെക്കുക. പത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് വീട്ടിലെ എല്ലാവരും ശ്രെദ്ധിക്കുക. അവര്‍ക്ക് ഈ കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുകൊടുക്കുക. കൂട്ടുകാര്‍ക്ക് ഈ അറിവ് ഷെയര്‍ ചെയ്യുക.
വീട് എല്ലാവരുടെയുമാണ്. നാം സ്വയം ശ്രെദ്ധിച്ചാല്‍ ഒരു പാട് രോഗങ്ങളെ പടിക്ക്പുറത്താക്കാം.
” ഒരു ഹെൽത്തി ഫാമിലീ ഉണ്ടാക്കിയെടുക്കൂ ”